നിയമനക്കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ,പരാതി നൽകാൻ ഡിആർ അനിലും 

Published : Nov 06, 2022, 11:02 AM ISTUpdated : Nov 06, 2022, 11:43 AM IST
നിയമനക്കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ,പരാതി നൽകാൻ ഡിആർ അനിലും 

Synopsis

വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ പരാതി നൽകുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി

 

തിരുവനന്തപുരം : വിവാദമായ നിയമന കത്ത് താൻ എഴുതിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. പാർട്ടിക്കാണ് ആര്യാ രാജേന്ദ്രൻ വിശദീകരണം നൽകിയത്. വ്യാജമായ കത്തിനെതിരെ നിയമ നടപടി എടുക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. 

 

പാർട്ടി നിർദേശത്തോടെ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലിസിൽ പരാതി നൽകും. സിറ്റി പൊലീസ് കമ്മിഷണർക്കോ മ്യൂസിയം പൊലീസിലോ ആണ് പരാതി നൽകുക.വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയേക്കും. അതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം

 

ഇതിനിടെ നിയമ നടപടിക്ക് ഡി ആർ അനിലും ഒരുങ്ങുകയാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടക്കുന്നുവെന്ന് പൊലീസിൽ പരാതി നൽകും. പ്രചരിക്കുന്നത് താൻ ഇതുവരെ പാർട്ടി സെക്രട്ടറിക്ക് നൽകാത്ത കത്തെന്നും ഡി ആർ അനിൽ പറയുന്നു. വിവാദങ്ങളിൽ പാർട്ടി ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും ഡി ആർ അനിൽ വ്യക്തമാക്കി.

നിയമന കത്ത് വിവാദം : ചോ‍ർച്ചയ്ക്ക് പിന്നിൽ വിഭാ​ഗീയത, ബുധനാഴ്ചത്തെ സിപിഎം യോ​ഗത്തിൽ നടപടിക്ക് സാധ്യത
 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്