വയനാട് വീണ്ടും കടുവയിറങ്ങി; ആവയലും കൊളഗപ്പാറയിലുമായി ആക്രമണം, ഏഴ് ആടുകളെ കൊന്നു

Published : Nov 06, 2022, 10:09 AM ISTUpdated : Nov 06, 2022, 04:06 PM IST
വയനാട് വീണ്ടും കടുവയിറങ്ങി; ആവയലും കൊളഗപ്പാറയിലുമായി ആക്രമണം, ഏഴ് ആടുകളെ കൊന്നു

Synopsis

12 വയസ്സ് പ്രായമുള്ള കടുവയാണ് ഈ മേഖലയിൽ ഇറങ്ങുന്നതെന്നാണ് വംവകുപ്പിന്റെ നി​ഗമനം. അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.

കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ  പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണ​ഗിരി കടുവയുടെ ഭീതിയിലാണ്. ഇതിനിടെയാണ് തൊട്ടടുത്തുള്ള പ്രദേശങ്ങളിലും കടവുയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്ന് പുല‍‍ർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

12 വയസ്സ് പ്രായമുള്ള കടുവയാണ് ഈ മേഖലയിൽ ഇറങ്ങുന്നതെന്നാണ് വംവകുപ്പിന്റെ നി​ഗമനം. അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. പാറ ഇടുക്കുകളും കാപ്പി തോട്ടങ്ങളുമടക്കമുള്ള മേഖലയാണ് ഇതെന്നതിനാൽ കടുവയെ മയക്കുവെടി വച്ച് പിടിക്കുന്നത് വെല്ലുവിളിയാണ്. ചീരാലിൽ തൊട്ട്മുമ്പാണ് കടുവയെ പിടികൂടാനായത്. സമാനമായ രീതിയിൽ കൃഷ്ണ​ഗിരിയിലും തൊട്ടടുത്ത മേഖലകളിലും ഇറങ്ങുന്ന കടുവകളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക‍ർഷകർക്ക് ഉടൻ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അറിയിച്ചു. 

അതേസമയം തുട‍ർച്ചയായ കടുവ ആക്രമണത്തെ തുട‍ർന്ന് നാട്ടുകാർ പനമരം ബീനാച്ചി റോഡ് ഉപരോധിച്ചു. ഡിഫ്ഒ സ്ഥലത്ത് എത്തണമെന്നാണ് ഇവരുടെ ആവശ്യം

Read More : ദേ വീണ്ടും കടുവ!; വയനാട്ടില്‍ കടുവാ ഭീതി ഒഴിയുന്നില്ല, കൂടുമായി വനംവകുപ്പും

Read More : ചീരാലിലെ കടുവ പിടിയിൽ, കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ,ബത്തേരിയിലെ കേന്ദ്രത്തിലേക്ക് മാറ്റി

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ