
തിരുവനന്തപുരം: ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിയ്ക്കുന്നവർക്ക് മറുപടിയുമായി മേയർ വി വി രാജേഷ്. കോർപ്പറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ പാർലമെൻ്റ് മന്ദിരത്തിൽ വച്ച് തെരുവുനായ പരിപാലനത്തിൽ ചർച്ചകൾ നടത്തിയെന്നും ഒടുവിൽ 45 ദിവസം കൊണ്ട് 450 നായകളെ വന്ധീകരിയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്നും മേയർ. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്പ്മെൻ്റെ ബോർഡ് (NDDB)ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളുടെ തുടർച്ചയായി ഇന്നു തന്നെ ഉദ്യോഗസ്ഥരായ S Rajeev NDDB എക്സിക്യൂട്ടിവ് ഡയറക് ടർ,റോമി ജേക്കബ് റീജിയണൽ ഹെഡ് (സൗത്ത് )എന്നിവർ തിരുവനന്തപുരത്തെത്തുകയും തെരുവ് നായകളെ പാർപ്പിച്ചിരിയ്ക്കുന്ന വിഴിഞ്ഞത്തെ ഷെൽട്ടറിൽ സന്ദർശനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് മേയറുടെ പ്രതികരണം.
മേയർ വി വി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘തിരു: കോർപ്പറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ പാർലമെൻ്റ് മന്ദിരത്തിൽ വച്ച് ബഹു:കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്പ്മെൻ്റെ ബോർഡ് (NDDB)ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകളുടെ തുടർച്ചയായി ഇന്നു തന്നെ ഉദ്യോഗസ്ഥരായ S Rajeev NDDB എക്സിക്യൂട്ടിവ് ഡയറക് ടർ,റോമി ജേക്കബ് റീജിയണൽ ഹെഡ് (സൗത്ത് )എന്നിവർ തിരുവനന്തപുരത്തെത്തുകയും തെരുവ് നായകളെ പാർപ്പിച്ചിരിയ്ക്കുന്ന വിഴിഞ്ഞത്തെ ഷെൽട്ടറിൽ സന്ദർശനം നടത്തി തൃപ്തികരമായ വിലയിരുത്തലിന് ശേഷം കോർപ്പറേഷനിൽ വെറ്റിനറി ഡോ:ശ്രീരാഗ്,ഷെൽട്ടർ ഉടമ ശ്രീമതി സംഗീത സുരേഷ് എന്നിവരുമയി തെരുവ്നായ് പരിപാലനത്തിൻ്റെ അടുത്ത ഘട്ടം ചർച്ച കൾ ആരംഭിച്ചു.അതിൻ്റെ അടിസ്ഥാനത്തിൽ മാർച്ച് ആദ്യ വാരം NDDB ഉടമസ്ഥതയിലുള്ള portable ABC സെൻ്റെർ തിരു:കോർപ്പറേഷനിൽ പ്രവർത്തനം ആരംഭിയ്ക്കും. 45 ദിവസം കൊണ്ട് 450 നായകളെ വന്ധീകരിയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നു.ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിയ്ക്കുന്നവരോട് ഇത്തരത്തിൽ ഓരോ പ്രവർത്തനങ്ങളാണ് മറുപടി.ഇന്നലെ ഞങ്ങളെത്തി ഒപ്പം ഡൽഹിയിൽ സംസാരിച്ച ഉദ്യോഗസ്ഥരും.’- വി വി രാജേഷ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam