എമ്പുരാൻ സിനിമയെ എതിർക്കാൻ കാരണം ബുദ്ധിശൂന്യതയെന്ന് മന്ത്രി എംബി രാജേഷ്; 'സമരം തീർക്കാൻ ആശമാരും വിചാരിക്കണം'

Published : Apr 01, 2025, 10:10 AM IST
എമ്പുരാൻ സിനിമയെ എതിർക്കാൻ കാരണം ബുദ്ധിശൂന്യതയെന്ന് മന്ത്രി എംബി രാജേഷ്; 'സമരം തീർക്കാൻ ആശമാരും വിചാരിക്കണം'

Synopsis

ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സഹായം ആവർത്തന സ്വഭാവമുള്ളതാണെന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി

തിരുവനന്തപുരം: എമ്പുരാൻ സിനിമയെ പിന്തുണച്ചും ആശമാരുടെ സമരത്തെ വിമർശിച്ചും സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്നാണ് മന്ത്രി വിമർശിച്ചത്. ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ആവർത്തന സ്വഭാവമുള്ള ധനസഹായം അംഗീകരിക്കാൻ കഴിയാത്തതാണെന്നും മന്ത്രി പറഞ്ഞു.

എന്തിൻ്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നത്? ഹിന്ദുവിരുദ്ധമാണ് സിനിമ എന്ന് പ്രചരിപ്പിക്കുകയാണ്. ബുദ്ധിശൂന്യതയാണ് എതിർക്കാൻ കാരണം. നേരിയ വിമർശനം പോലും അനുവദിക്കില്ലെന്ന നിലപാടാണ് അവർക്ക്. സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

ആശ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോര. സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ആശമാരെ ഇതിനായി കരുവാക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് പ്രഖ്യാപിച്ച ധനസഹായം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. പദ്ധതിയിൽ ഉൾപ്പെടുത്തിയ തനതു ഫണ്ട് മാത്രമെ സർക്കാർ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയൂ. ആവർത്തന സ്വഭാവമുള്ള ഫണ്ട് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
സിസിടിവി മറച്ച് കട കുത്തിത്തുറന്നു; പണവും സിഗരറ്റ് പായ്ക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയിൽ