'വിടി ബൽറാമിനെ സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, പ്രതികരണമില്ല'; വീണ്ടും വെല്ലുവിളിച്ച് എംബി രാജേഷ്

Published : Mar 24, 2026, 09:55 AM IST
VT Balram-MB Rajesh

Synopsis

കഴിഞ്ഞ അഞ്ച് വർഷത്തെയും അതിനു മുമ്പുള്ള പത്ത് വർഷത്തെയും പ്രോഗ്രസ് കാർഡുകൾ താരതമ്യം ചെയ്യാൻ ക്ഷണിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ബൽറാം പ്രതികരിച്ചിട്ടില്ലെന്ന് എംബി രാജേഷ് പറഞ്ഞു.

പാലക്കാട്: തൃത്താല യുഡിഎഫ് സ്ഥാനാർത്ഥി വിടി ബൽറാമിനെ വീണ്ടും വികസന സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ എംബി രാജേഷ്. സംവാദത്തിന് ക്ഷണിച്ചിച്ച് 24 മണിക്കൂറായിട്ടും മുൻ എംഎൽഎ കൂടിയായ വിടി ബൽറാമിന് മറുപടിയില്ലെന്നും ബഹുമാന്യനായ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ മാർച്ച് 22നാണ് കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് കാർഡും അതിനു മുമ്പുള്ള പത്തു വർഷത്തെ യു.ഡി.എഫ് ജനപ്രതിനിധിയുടെ പ്രോഗ്രസ്സ് കാർഡും മുൻനിർത്തി വിടി ബൽറാമിനെ എംബി രാജേഷ് സംവാദത്തിന് ക്ഷണിച്ചത്.

മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ മുന്‍ എം എല്‍ എ വി ടി ബല്‍റാമിനെ പരസ്യമായി വെല്ലുവിളിക്കുന്നു. തൃത്താലയില്‍ നിന്ന് പോയ മൂന്ന് മുന്‍ മന്ത്രിമാരും അഞ്ച് വര്‍ഷം മുന്‍പത്തെ എം എല്‍ എയും വികസന കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എംബി രാജേഷ് പറഞ്ഞിരുന്നു. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ബൽറാം പ്രതികരിക്കാഞ്ഞതോടെയാണ് എംബി രാജേഷ് വീണ്ടും വെല്ലുവിളിച്ച് രംഗത്തെത്തിയത്. രണ്ട് പ്രോഗ്രസ് റിപ്പോർട്ടുകൾ മുൻ നിർത്തി പരസ്യമായ സംവാദത്തിനാണ് ക്ഷണിക്കുന്നത്. ഇതൊരു വെല്ലുവിളിയായി ബൽറാം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും എത്രയും പെട്ടന്ന് മറുപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എംബി രാജേഷ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമയവും സ്ഥലവും കുറിച്ചു; തമിഴകം ഒന്നടങ്കം വിസിലടിക്കും, തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
പ്രകടനത്തിന്‍റെ പേരിൽ നടപടിയെടുക്കുന്നത് ക്രൂരമെന്ന് ഡീൻ കുര്യാക്കോസ്; 'പ്രവർത്തകർ ചോര നീരാക്കി നേടിയതാണ് ഈ വിജയം'