പാലക്കാടും വയനാടും എംഡിഎംഎ വേട്ട; പിടികൂടിയത് ബസില്‍നിന്ന്

Published : Sep 17, 2022, 02:49 PM IST
പാലക്കാടും വയനാടും എംഡിഎംഎ വേട്ട; പിടികൂടിയത് ബസില്‍നിന്ന്

Synopsis

എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കല്‍പ്പറ്റ/പാലക്കാട്:  വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലും മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മുത്തങ്ങയില്‍ 338ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. സംഭവത്തില്‍ കോഴികോട് മാങ്കാവ് സ്വദേശി അരുൺകുമാർ, കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി എന്നിവരെ അറസ്റ്റ് ചെയ്തു. മൈസൂർ-കോഴിക്കോട് ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ 6.5 ഗ്രാം എംഡിഎംഎയുമായി ഇടുക്കി സ്വദേശി ഡെന്നി ബേബിയെന്നയാളാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ചേർത്തലയ്ക്ക് പോവുകയായിരുന്നു എസി എയർ ബസിൽ കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാള്‍.

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി