
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വൻ ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ കണ്ണിയായ ഡോൺ സഞ്ജു അടക്കം നാലു പേർ പിടിയിൽ . വിദേശത്ത് നിന്ന് കടത്തികൊണ്ട് വന്ന ഒന്നേ കാൽ കിലോ എംഡിഎംഎയുമായാണ് ഇവരെ പിടിച്ചത്. സഞ്ജുവും സുഹൃത്ത നന്ദുവും രാവിലെ ഒമാനിൽ നിന്ന് വിമാനമാർഗ്ഗം തലസ്ഥാനത്തെത്തി. സഞ്ജുവും നന്ദവും കുടുംബവും സഞ്ചരിച്ച ഇന്നോവാ വാഹനം റൂറൽ ഡാൻസാഫ് ടീം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
പിന്നാലെ വന്ന പിക്കപ്പ് വാൻ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ഈന്തപ്പഴത്തിൻറെ പാക്കറ്റിലായിരുന്നു അഞ്ചരക്കോടി വില വരുന്ന എംഡിഎംഎ പിടികൂടിയത്. പിക്കപ്പ് വാനിലുണ്ടായിരുന്ന സഞ്ജുവിൻറെ സഹായികളായ ഉണ്ണിക്കണ്ണൻ, പ്രവീൺ എന്നിവരെയും പിടികൂടി. വിവിധ ഏജൻസികളുടെ കണ്ണ് വെട്ടിച്ചാണ് സഞ്ജു വിമാനത്താവളത്തിൽ നിന്ന് മയക്ക് മരുന്ന് പുറത്തെത്തിച്ചത്. 17 ലിറ്റർ വിദേശ മദ്യവും പിടികൂടി.