മെക്7 വ്യായാമ കൂട്ടായ്മ; 'വിവാദം വേണ്ട, വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ല': അഹമ്മദ് ദേവർകോവില്‍

Published : Dec 15, 2024, 12:06 PM IST
മെക്7 വ്യായാമ കൂട്ടായ്മ; 'വിവാദം വേണ്ട, വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ല': അഹമ്മദ് ദേവർകോവില്‍

Synopsis

വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ലെന്ന് പറഞ്ഞ മുൻമന്ത്രി എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. 

കോഴിക്കോട്: മെക്7 വ്യായാമ കൂട്ടായ്മ വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ. വിഷയം വിവാദം ആക്കേണ്ടതില്ലെന്ന് അഹമദ് ദേവർ കോവിൽ പറഞ്ഞു. വ്യായാമത്തിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ലെന്ന് പറഞ്ഞ മുൻമന്ത്രി എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണം എന്നാണ് പി മോഹനൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഹസ്യമായല്ല തുറന്ന സ്ഥലത്താണ് വ്യായാമം നടക്കുന്നത്. ഒരു ഗൂഢലക്ഷ്യവും മെക് 7 ന് ഇല്ല. സിപിഎം മെക് 7 സംഘത്തെ എതിർത്തിട്ടില്ലെന്നും അഹമ്മദ് ദേവർകോവിൽ അറിയിച്ചു. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം