
തിരുവനന്തപുരം: മാധ്യമ പ്രവർത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം അടക്കമുള്ള കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടിയേരിയുടെ മറുപടി. പിഎം മനോജ് മാധ്യമപ്രവര്‍ത്തകനാണ്. പിഎം മനോജ് ഇത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് പരിശോധിക്കും. മാധ്യമപ്രവര്‍ത്തകര്‍ അടക്കം എല്ലാവരും സ്വയം നിയന്ത്രണത്തിന് തയ്യാറാകണം എന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മാത്രമല്ല എല്ലാ മന്ത്രിമാരുടേയും ഓഫീസ് മാധ്യമങ്ങളോട് നന്നായി പെരുമാറണം. മന്ത്രിമാരുടെ ഓഫീസുകളിൽ നിന്ന് മാധ്യപ്രവര്‍ത്തകരോട് സൗഹാർദ്ദപരമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. ഇതു സംബന്ധിച്ച് പാർട്ടി പൊതു നിർദ്ദേശം നൽകുമെന്നും കോടിയേരി അറിയിച്ചു.
പാർട്ടി മെമ്പർമാർ സോഷ്യൽ മീഡിയയിൽ മാന്യമായി ഇടപെടണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. ഇത് സംബന്ധിച്ച് പാര്‍ട്ടി നിര്‍ദ്ദേശം നൽകിയെന്നും കോടിയേരി അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam