
ദില്ലി: തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി. 10 വർഷത്തേക്ക് ലൈസൻസ് പുതുക്കി വാർത്താവിതരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രിംകോടതി വിധിയെത്തുടർന്നാണ് കേന്ദ്രം ലൈസൻസ് പുതുക്കി നൽകിയത്. നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണമെന്നായിരുന്നു സുപ്രിംകോടതി വിധി. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 2021ൽ ആണ് കേന്ദ്രം ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്. കേന്ദ്രം ഉന്നയിച്ച വാദങ്ങൾ തള്ളി ഏപ്രിൽ അഞ്ചിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam