മെഡിക്കൽ ബുള്ളറ്റിൻ, മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരം

Published : Oct 11, 2025, 05:51 PM ISTUpdated : Oct 11, 2025, 05:52 PM IST
Ramachandran kadannappally

Synopsis

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. 

തൃശ്ശൂർ : ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശനിയാഴ്ച രാവിലെ തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. റവന്യൂ മന്ത്രി കെ. രാജനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടർമാരെ വിളിച്ച് അന്വേഷിക്കുകയും മന്ത്രിയുടെ വിദഗ്ദ്ധചികിത്സയ്ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നല്കുകയും ചെയ്തു. മന്ത്രിയുടെ ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

 

 

 

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി