മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം കൂട്ടി

By Web TeamFirst Published Aug 26, 2020, 2:16 PM IST
Highlights

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 14 വർഷത്തിന് ശേഷമാണ് ശമ്പള പരിഷ്കരണം നടക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 14 വർഷത്തിന് ശേഷമാണ് മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം നടക്കുന്നത്. 1.1.2016 മുതലുള്ള കുടിശിക ഉൾപ്പെടെ നൽകും. 

ശമ്പള പരിഷ്കകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു. സെപ്റ്റംബര്‍ 3 മുതൽ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്. തീരുമാനം സ്വാഗതാര്‍ഹമെന്ന് കെ ജി എം സി ടി എ പ്രതികരിച്ചു.

click me!