സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

By Web TeamFirst Published Jun 10, 2019, 5:10 PM IST
Highlights

പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക്. സ്റ്റൈപന്‍റ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരത്തിലേക്ക്. സമരത്തിന്‍റെ ആദ്യഘട്ടമായി വെളളിയാഴ്ച  ഒ പിയും  കിടത്തി ചികില്‍സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

സ്റ്റൈപന്‍റ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ 20ാം തിയതി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. 3000ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പണിമുടക്കുന്നതോടെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കും . പിജി ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും സ്റ്റൈപന്‍റ് 2015 നുശേഷം വര്‍ധിപ്പിച്ചിട്ടില്ല. 

click me!