മെഡിക്കൽ കോളേജ് സുരക്ഷജീവനക്കാരനെ മര്‍ദ്ദിച്ച കേസ്:' ആഗോള പ്രശ്നമാക്കി ചർച്ച ചെയ്യേണ്ടതില്ല' ഡിവൈഎഫ്ഐ

Published : Oct 11, 2022, 12:26 PM ISTUpdated : Oct 11, 2022, 12:29 PM IST
മെഡിക്കൽ കോളേജ് സുരക്ഷജീവനക്കാരനെ  മര്‍ദ്ദിച്ച കേസ്:' ആഗോള പ്രശ്നമാക്കി ചർച്ച ചെയ്യേണ്ടതില്ല' ഡിവൈഎഫ്ഐ

Synopsis

സാധാരണ എല്ലാ പ്രദേശത്തും നടക്കുന്ന പ്രയാസകരമായ സംഭവം.അതിലെ പ്രതികൾക്ക് ജാമ്യം കിട്ടി .ഹൈക്കോടതി ആണ്  ജാമ്യം നൽകിയത് .പിന്നെ എന്തിനാണ് പ്രതിപക്ഷ നേതാവ് അത് ചോദ്യം ചെയ്യുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി.  വസീഫ്

കോഴിക്കോട് :മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരനായ പുന്നശ്ശേരി സ്വദേശി ദിനേശനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത് ആഗോള സംഭവമായി ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി.  വസീഫ് പറഞ്ഞു.സാധാരണ എല്ലാ പ്രദേശത്തും നടക്കുന്ന പ്രയാസകരമായ സംഭവം.അതിലെ പ്രതികൾക്ക് ജാമ്യം കിട്ടി .പിന്നെ ആഗോള പ്രശ്നമാക്കി ചർച്ച ചെയ്യേണ്ടതില്ല .ഹൈകോടതി ആണ്  ജാമ്യം നൽകിയത് .പിന്നെ എന്തിനാണ് പ്രതിപക്ഷ നേതാവ് അത് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദിനേശനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം സന്ദർശിച്ചു.ദിനേശനെ ക്രൂരമായി മർദ്ദിച്ച പ്രതികൾക്ക് ജാമ്യം നൽകിയ നീതിന്യായ വ്യവസ്ഥയെ ഓർത്ത് അപമാന ഭാരത്താൽ തലതാഴ്ത്തുന്നുവെന്ന് സതീശന്‍ പറഞ്ഞു.. സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി തല്ലിച്ചതച്ച പ്രതികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്ന സാഹചര്യമൊരുക്കിയ നിയമവ്യവസ്ഥയെ അംഗീകരിക്കാനാകില്ല.പാർട്ടി ഓഫീസുകളിൽ നിന്ന് പറയുന്നത് പൊലീസ് ഉദ്യോഗസ്ഥർ കേൾക്കണമെന്ന സി.പി.എം നിലപാടാണ് പ്രതികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയത്. ദിനേശന് നിയമപരമായ എല്ലാ സഹായങ്ങളും യു.ഡി.എഫ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാജീവനക്കാരെ മ‍ർദിച്ച സംഭവം: സമരരം​ഗത്തേക്ക് കോൺ​ഗ്രസ് ,കോടതിയെ സമീപിക്കാൻ വിമുക്തഭടന്മാർ

കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച കേസിൽ സമരം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പ്രതികൾക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്‍റെ നിർദേശപ്രകാരമാണ് സമര രംഗത്തേക്കിറങ്ങുന്നത്. 

ഇതിനിടെ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാർ ബുധനാഴ്ച കോടതിയെ സമീപിക്കും. നിലവിൽ  പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സുരക്ഷാ ജീവനക്കാരുടെ ആവശ്യം. ഇനിയും പിടിയിലാവാനുളളവരെപൊലീസ് സഹായിക്കുന്നെന്നാരോപിച്ച് വിമുക്തഭടന്മാരുടെ സംഘടന ശനിയാഴ്ച കമ്മീഷണർ ഓഫീസിലേക്കും തിങ്കളാഴ്ച കളക്ട്രേറ്റിലേക്കും പ്രതിഷേധ മാ‍ർച്ച് നടത്തും

സുരക്ഷാ ജീവനക്കാരെ ആ്രകമിച്ച സംഭവം,ഒടുവിൽ കേസെടുത്ത് പൊലീസ് ,ഡി വൈ എഫ് ഐ നേതാവ് അരുൺ ഒന്നാം പ്രതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആറ് ട്രെയിനുകൾ വൈകിയോടുന്നു