
തിരുവനന്തപുരം: കസ്റ്റഡിയിലുള്ള പ്രതികളുടെ വൈദ്യപരിശോധന സംബന്ധിച്ച് ആരോഗ്യ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചു. പൊലീസ്–ജയിൽ വകുപ്പുകളുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പ്രതികളുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ വിശദ്ധമായ പരിശോധനനടത്തി പരിക്കുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് അപ്രയോഗിക നിര്‍ദ്ദേശമാണെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.
വൃക്ക പരിശോധന, അൾട്രാസൗണ്ട് സ്കാൻ അടക്കം അഞ്ച് പരിശോധനകൾ നടത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തടവുകാരുടെ ജയില്‍ പ്രവേശനം സംബന്ധിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം കണക്കിലെടുത്തായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്. സർക്കുലർ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംഘടനകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തേ തന്നെ പരാതി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam