
കായംകുളം: കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളത്ത് നവജാത ശിശു മരിച്ചതിലാണ് പരാതി. കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്. അജീഷ് അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. യംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവാണെന്നും വിദഗ്ദ ചികിത്സ വേണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നു. എന്നാൽഹോസ്പിറ്റലിൽ എത്തും മുൻപ് കുഞ്ഞ് മരിച്ചു . കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ കുടുംബം പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
അതുല്യയ്ക്ക് ഈ മാസം 24ാം തിയതി ആയിരുന്നു പ്രസവത്തിന് തിയതി നൽകിയിരുന്നത്. എന്നാൽ പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതിയെ ഇന്നലെ സിസേറിയന് വിധേയയാക്കുകയായിരുന്നു. അതുല്യയെ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായി കൊണ്ടുവന്നപ്പോൾ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി ജീവനക്കാർ തയ്യാറായിരുന്നില്ലെന്നാണ് അതുല്യയുടെ ഭർത്താവ് ആരോപിക്കുന്നത്.
അന്ന് വേദനയ്ക്കുള്ള മരുന്ന് നൽകിയ ശേഷം തിരികെ വിട്ടു. അന്ന് വൈകുന്നേരം തന്നെവേദന അനുഭവപ്പെട്ടതായി പറഞ്ഞപ്പോൾ തിയതി 24ന് അല്ലേ തിയതി നൽകിയതെന്നും എന്തിനാണ് നേരത്തെ അഡ്മിറ്റ് ആവുന്നതെന്നുമായിരുന്നു ആശുപത്രിക്കാരുടെ ചോദ്യമെന്നും അജീഷ് പറയുന്നത്. ഒടുവിൽ വാർഡിലെങ്കിലും കിടത്തണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന് പിന്നാലെയാണ് അതുല്യയെ അഡ്മിറ്റ് ചെയ്യുന്നത്. ഈ സമയത്തൊന്നും കുട്ടിയുടെ ഹാർട്ട് ബീറ്റ് അടക്കമുള്ളവ പരിശോധിച്ചിരുന്നില്ല. കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം അല്പസമയത്തിനകം വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam