പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ, വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖർ; തെരഞ്ഞെടുപ്പിന് മുമ്പ് നിർണായക നീക്കങ്ങൾ

Published : Feb 24, 2026, 01:41 PM IST
rajeev chandrasekhar valsala

Synopsis

പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർ പേഴ്സണും കോൺഗ്രസ് നേതാവുമായ വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

തിരുവനന്തപുരം: പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേര്‍ന്നു. പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർ പേഴ്സൺ വത്സല പ്രസന്നകുമാറാണ് ബിജെപിയിൽ ചേർന്നത്. മാരാര്‍ജി ഭവനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാൾ അണിയിച്ച് വത്സല പ്രസന്നകുമാറിനെ സ്വീകരിച്ചു. വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ഇവിടെ മാറ്റങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കും. ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേർത്തു. 

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയം ബിജെപി വിടില്ല. സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണ്. കോര്‍പറേഷനിലെ ബിജെപിയുടെ ആദ്യ ബജറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. തലസ്ഥാന നഗര വികസനത്തിനുള്ള ബ്ലു പ്രിന്‍റാണ് ബജറ്റ്. വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. പറയുന്നതെല്ലാം ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കാണിച്ച് കൊടുക്കുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തന്ത്രിയെ 41 ദിവസത്തോളം ജയിലിലടച്ചപ്പോൾ മൗനം പാലിക്കുകയായിരുന്നു കോൺഗ്രസ്-യുഡിഎഫ് സഖ്യം ചെയ്തത്. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ ബിജെപി ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാൻ എൽഡിഎഫ് മനഃപൂർവം കെട്ടിച്ചമച്ച ഒന്നാണ് ഈ അറസ്റ്റ് എന്നായിരുന്നു ഞങ്ങളന്ന് ചൂണ്ടിക്കാട്ടിയത്.

തന്ത്രിക്കെതിരെ തെളിവിന്റെ ഒരു തരി പോലുമില്ലെന്ന് കോടതിയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ ശബ്‍ദം വീണ്ടെടുത്ത കോൺഗ്രസ്, ആഴ്ചകൾക്ക് മുൻപ് ഞങ്ങൾ പറഞ്ഞ അതേ കാര്യങ്ങൾ ആവർത്തിച്ച് നാണംകെട്ട് രംഗത്തെത്തിയിരിക്കുകയാണ്. സിപിഎം-കോൺഗ്രസ് കുറുവ സംഘത്തിന്റെ അപകടകരമായ രാഷ്ട്രീയത്തെയാണ് ഇത് തുറന്നുകാട്ടിയിരിക്കുന്നത്. സാധാരണക്കാരായ മലയാളികളെ നാണം കെടുത്തിയും ബലിയാടുകളാക്കിയും സ്വന്തം നേതാക്കളെ സംരക്ഷിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യ ബജറ്റിൽ വൻ വാഗ്ദാനങ്ങളുമായി ഡെപ്യൂട്ടി മേയർ ആശാനാഥ്; കോർപറേഷൻ മുഴുവൻ തുക നൽകുന്ന വീടുകൾ, 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്‍റീൻ
ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി, പാസ്പോർട്ട് തിരികെ നൽകി കോടതി