ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവ്, യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയതായി പരാതി

Published : Aug 28, 2025, 01:14 AM IST
lady

Synopsis

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയതായി പരാതി. കട്ടക്കട മലയൻകീഴ് സ്വദേശിനിയായ സുമയ്യയാണ് ദുരിതം അനുഭവിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് ആരോപണം.

തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയതായി പരാതി. കട്ടക്കട മലയൻകീഴ് സ്വദേശി സുമയ്യയാണ് ദുരിതം അനുഭവിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയതായാണ് പരാതി. കട്ടക്കട മലയൻകീഴ് സ്വദേശി സുമയ്യയെയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. ആരോഗ്യവകുപ്പിനും പ്രതിപക്ഷ നേതാവിനും വതി പരാതി നൽകിയിട്ടുണ്ട്

2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ.രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി. തുടർന്നു ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. ക്സ്റേ പരിശോധനയിൽ മനികളോട് ഒട്ടിപ്പോയതായി ണ്ടെത്തി. നി ശസ്ത്രക്രിയ നടത്തി ട്യൂബ് റത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ക്ടർമാർ അറിയിച്ചത്. ഗുരുത പിഴവ് ഉണ്ടായതിൽ നീതി ണമെന്നും വിദഗ്ധ ചികിത്സ നൽകണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെയോ, ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെയോ വിശദീകരണം ലഭിച്ചിട്ടില്ല. പരാതി പരിശോധിക്കുകയാണെന്ന് ഡിഎംഒ അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം