മെഡിക്കൽ പിജി അഡ്മിഷൻ വാഗ്ദാനം ചെയ്ത് 95 ലക്ഷം തട്ടി, പ്രതി മണിപ്പാലിൽ നിന്നും പിടിയിൽ

Published : Oct 10, 2026, 04:20 PM IST
medical pg admission fraud accused arrested in manipal for cheating 95 lakh

Synopsis

മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി

തിരുവനന്തപുരം: മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. മുട്ടട സ്വദേശിയായ പരാതിക്കാരന്‍റെ മകന് മംഗലാപുരം കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംഡി (റെസ്പിറേറ്ററി മെഡിസിൻ) സീറ്റ് വാഗ്ദാനം ചെയ്താണ് കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) തട്ടിപ്പ് നടത്തിയത്. ​പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് 95,00,000 രൂപ കൈക്കലാക്കിയത്. എന്നാൽ വാഗ്ദാനം ചെയ്ത അഡ്മിഷനോ വാങ്ങിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ​സമാനമായ രീതിയിൽ പാലാരിവട്ടം, പെരുമ്പാവൂർ പൊലീസ് സ്റ്റേഷനുകളിലും പ്രതിയായ ടോമി കുര്യനെതിരെ അഡ്മിഷൻ തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

​പേരൂർക്കട എസ്എച്ച്ഒ പ്രദീപ് പിയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വിഷ്ണു കെജി, ഗ്രേഡ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ എസ്, സിപിഒ അനീഷ് കുമാർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കർണാടകയിലെ മണിപ്പാലിൽ ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ ഉടമസ്ഥതയിലുള്ള 'ജെനിമിൻഡ്‌സ്' (Geneminds Study Solutions എന്ന സ്ഥാപനത്തിനെതിരെ വിദേശപഠനത്തിന്‍റെ പേരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് നിരവധി പേരാണ് ഇതിനകം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്.

പോർച്ചുഗലിൽ പഠനത്തിന് അവസരം വാഗ്ദാനം ചെയ്ത് വർഷങ്ങളായി പണം മടക്കിനൽകിയില്ലെന്നും, കൊച്ചിയിലെ ബ്രാഞ്ച് വഴി ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്നും കാണിച്ച് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് ഗൂഗിൾ റിവ്യൂകളിലൂടെയും മറ്റും തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സമാനമായ വ്യാജ വാഗ്ദാനങ്ങൾ നൽകി ഈ സ്ഥാപനം കൂടുതൽപേരെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് ഇതുവഴി വ്യക്തമാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

65 ഗ്രാം എഴുതിയ പോപ്കോൺ തൂക്കം 52 ഗ്രാം മാത്രം, 10000 പിഴ, വിവിധ ജില്ലകളിലെ സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന, 62000 രൂപ പിഴ
സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷൻ, 'ഹൈക്കോടതി വിധി അടിയന്തിരമായി നടപ്പാക്കണം'