ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു; സംസ്കാരം പിന്നീട്

Published : Jun 16, 2026, 07:44 PM IST
Fr. Michael Panachikal

Synopsis

ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി.

കോട്ടയം: ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ധ്യാനഗുരുവും എഴുത്തുകാരനുമായിരുന്നു. നിരവധി മലയാള ക്രൈസ്തവ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. എഴുനൂറിലധികം ഗാനങ്ങൾ എഴുതി. `തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ...' ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്‍റർ ഡയറക്ടര്‍, അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും സംഗീത പരിപാടികൾക്കുമുള്ള നിയന്ത്രണം നീട്ടി; രാത്രി 11 മണിക്ക് അവസാനിപ്പിക്കണം
ബോധം വന്നോയെന്ന് നോക്കിയത് മൂന്ന് തവണ, ആശുപത്രിയിൽ എത്തിച്ചില്ല, റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോയുടെ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ