
സുൽത്താൻബത്തേരി: മീനങ്ങാടി ഹൈവേ റോബറി കേസിൽ പിടിയിലായ പ്രതികളെ വിട്ടയച്ച മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ റിവിഷൻ ഹർജിയുമായി പൊലീസ്. കേസിലെ 3, 4 പ്രതികളെ കഴിഞ്ഞ ദിവസം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് വിട്ടയച്ചിരുന്നു. പ്രതികളെ ഹാജരാക്കുന്നതിൽ സമയപരിധി പാലിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വിട്ടയച്ചത്. എന്നാൽ രേഖകൾ ശരിയായി വിലയിരുത്താതെയാണ് കോടതി നടപടിയെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് നടപടികളും, യാത്രയുടെ വിശദാംശങ്ങളും, റിമാൻറ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയ വിവരങ്ങളും വിലയിരുത്താതെയാണ് കോടതി പ്രതികളെ വിട്ടയച്ചത് എന്ന് റിവിഷൻ ഹർജിയിൽ പൊലീസ് പറയുന്നു.
മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും പൊലീസ് റിവിഷൻ ഹർജിയിൽ ആവശ്യപ്പെടുന്നു. റിവിഷൻ ഹർജി നാളെ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. കേസിലെ 3,4 പ്രതികളായ പ്രണവ്, കനക രാജ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കോടതി വിട്ടയച്ചത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു. റിമാന്റ് റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച് 21 ന്ന് ഉച്ചയ്ക്ക് 2.45 മൂന്നാം പ്രതിയെയും, 3 മണിക്ക് നാലാം പ്രതിയെയും പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 22 ന്ന് 2.30 ന്ന് റിമാന്റ് രേഖകൾ കോടതിയിൽ എത്തി. കോടതി കേസ് പരിഗണിച്ചത് 5.15 ന് ആണ്. തുടർന്ന് പ്രതികളെ ഹാജരാക്കുന്നതിൽ സമയപരിധി പാലിച്ചില്ലെന്ന് നിരീക്ഷിച്ച് കോടതി പ്രതികളെ വിട്ടയക്കുകയായിരുന്നു
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
2026 സെപ്റ്റംബര്‍ 30ന് വൈകിട്ടാണ് മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിന് സമീപം കവര്‍ച്ച നടന്നത്. കര്‍ണാടകയിലെ ബെംഗളൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് ഇന്നോവ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്‍റെ വാഹനം രണ്ട് കാറുകളിലായി എത്തിയ പത്തോളം പേര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് കാറിന്‍റെ സൈഡ് ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും യുവാവിന്‍റെ മുഖത്ത് എരിവുള്ള സ്‌പ്രേ അടിച്ച് ബലമായി പുറത്തിറക്കുകയും ചെയ്തു. പിന്നീട് ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും കവര്‍ന്നതായാണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam