
തൃശൂര്‍ : കുതിരാൻ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ സർവ്വീസ് റോഡ് നിലനിർത്തി പ്രശ്നം പരിഹരിക്കാൻ തീരുമാനം. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് സർവ്വീസ് റോഡ് നിലനിർത്തി കൊണ്ടുള്ള പ്രശ്ന പരിഹാരത്തിന് നിർദ്ദേശം നൽകിയത്. സർവ്വീസ് റോഡ് നികത്തി കൽക്കെട്ടിന്റെ ചരിവ് കൂട്ടാനുള്ള നാഷണൽ ഹൈവേ അതോരിറ്റിയുടെ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഒരു മാസത്തിനുള്ളിൽ തന്നെ, തകർന്ന കൽക്കെട്ട് ബലപ്പെടുത്താമെന്ന് കരാർ കമ്പനി യോഗത്തെ അറിയിച്ചു. സർവ്വീസ് റോഡ് നിലനിർത്തി കൊണ്ടു തന്നെ ദിത്തി ബലപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെച്ചത്. നാഷണൽ ഹൈവേ അതോരിറ്റിയുടെ മേൽനോട്ടത്തിൽ വേണം ബലപ്പെടുത്തൽ ജോലികൾ നടപ്പിലാക്കാനെന്ന് കരാര്‍ കമ്പനിയോട് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. സ്ഥായിയായ പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാരിനെ സമീപിക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam