'എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും' മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

Published : Feb 16, 2024, 10:07 PM ISTUpdated : Feb 16, 2024, 10:12 PM IST
'എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും' മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

Synopsis

ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ ജില്ലാ യോഗത്തിലാണ് തീരുമാനം

തൃശൂര്‍: തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങൾ തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ ജില്ലാ യോഗത്തിലാണ് തീരുമാനം. ആരെങ്കിലും മാസപ്പടി ചോദിച്ചാൽ പരാതി നൽകുമെന്നും യോഗം തീരുമാനമെടുത്തു. 2017 ൽ തന്നെ സംഘടന എടുത്ത തീരുമാനം ഒന്നു കൂടി ആവർത്തിച്ചുറപ്പിക്കുകയായിരുന്നെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നതായി പരാതി ഉയർന്നിരുന്നു. ചിലർ നൽകുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് സമീപിച്ചത്. ഈ സാഹചര്യത്തിലാണ് തീരുമാനം യോഗം വീണ്ടും ആവർത്തിച്ചുറപ്പിച്ചതെന്നും പത്മദാസ് പറഞ്ഞു.

സപ്ലൈകോ സബ്‍സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് ഉത്തരവിറക്കി; 13 ഇനങ്ങളുടെ പുതുക്കിയ വില വിവരം അറിയാം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, അന്വേഷണത്തിന് ഉത്തരവിട്ടു
കൊടുംചൂടിൽ ആശ്വാസമായി മഴ വരുന്നു, ഇന്ന് 3 ജില്ലകളിൽ യെല്ലോ അല‍ർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത