കൊവിഡ് അവലോകന യോഗം തുടങ്ങി; ഇളവുകളിലെ തീരുമാനം ഇന്നറിയാം

By Web TeamFirst Published Jul 17, 2021, 3:58 PM IST
Highlights

കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം തുടങ്ങി. വിദ​ഗ്ധ സമിതിയംഗങ്ങളും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തിൽ വ്യാപന സാഹചര്യം വിലയിരുത്തിയാകും കൂടുതൽ ഇളവുകളിലെ തീരുമാനം. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും.

ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല. പെരുന്നാൾ കണക്കിലെടുത്ത് ഞായറാഴ്ച്ചയാണെങ്കിലും നാളെ കടകൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

click me!