
തൃശ്ശൂർ: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിൽ മെഗാ ആന്‍റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്കൂള്‍, കാളത്തോട് യു.പി. സ്കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍ ഓഫീസ്, അയ്യന്തോള്‍ നിര്‍മ്മല യു.പി. സ്കൂള്‍, ചേറൂര്‍ എന്‍.എസ്. യു.പി.സ്കൂള്‍, തുടങ്ങിയ 6 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
രോഗവ്യാപനം തടയല്‍, വ്യാപാര സ്ഥാപനങ്ങ ളിലെ ജീവനക്കാരുടെ നെഗറ്റിവിറ്റി ഉറപ്പാക്കല്‍, കോര്‍പ്പറേഷന്‍ പരിധിയിലെ യഥാര്‍ത്ഥ ടി.പി.ആര്‍. ലഭ്യമാക്കല്‍ എന്നിവ വഴി മാത്രമേ ജനങ്ങളുടെ ഭീതി ഒഴിവാക്കല്‍ സാധ്യമാകൂ എന്നു മനസ്സിലാക്കിയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മെഗാ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി 55 ഡിവിഷനുകളിലും വീടുവീടാന്തരം കയറി ബോധവല്‍കരണം നടത്തി രോഗനിര്‍ണ്ണയത്തിന് ആളുകളെ എത്തിക്കുന്ന പ്രവര്‍ത്തനവും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. ആഗസ്റ്റ് 20 വരെ ക്യാംപുകൾ തുടരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam