മേഴ്‌സി കൊലപാതകം; അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നത് ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് ചെറുമകൻ്റെ മൊഴി

Published : Sep 16, 2026, 07:06 PM IST
mercy murder case

Synopsis

അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നത് ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് പ്രതിയായ ചെറുമകൻ. പ്രതി പൊലീസിന് നൽകിയ മൊഴി പ്രകാരം മേഴ്സി ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊപാതകത്തിലേക്ക് നയിച്ചത്

തിരുവനന്തപുരം: അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നത് ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് പ്രതിയായ ചെറുമകൻ. പ്രതി പൊലീസിന് നൽകിയ മൊഴി പ്രകാരം മേഴ്സി ലഹരി വാങ്ങാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊപാതകത്തിലേക്ക് നയിച്ചത്. മദ്യത്തിനും മറ്റ് ലഹരി വസ്തുകൾക്കും അടിമയായ ഷിബിൻ നിരന്തരം വീട്ടിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു. ഇന്നലെ രാവിലെയാണ് തിരുവനന്തപുരം ചാന്നാങ്കര സ്വദേശി മേഴ്‌സിയാണ് കൊല്ലപ്പെട്ടത്. മേഴ്‌സിയുടെ മകളുടെ മകനായ ഷിബിനെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു.

ഇന്നലെ രാവിലെയുണ്ടായ വഴക്കിനെ തുടർന്ന് മുത്തശ്ശിയായ മേഴ്സിയെ ഷിബിൻ മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ മേഴ്‌സി കത്തിയെടുത്തെങ്കിലും ഷിബിൻ അതു പിടിച്ചു വാങ്ങി കഴുത്തിന് വെട്ടി. മുറിവേറ്റ് മേഴ്‌സി വീട്ടിനകത്ത് വീണു. പൊലീസ് എത്തി ഇവരെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രതി ഷിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ചിറയൻകീഴ് സർക്കിൾ ഇൻസ്പെക്ട‌ർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ച് സിഐടിയു, ഡിസംബർ ഒന്നിന് രാജ്യതലസ്ഥാനത്ത് തൊഴിലാളികൾ അണിനിരക്കുമെന്ന് ജനറൽ സെക്രട്ടറി
യാത്രാ പ്രമികൾക്ക് സന്തോഷവാര്‍ത്ത! കെഎസ്ആർടിസിയുടെ ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജ് തുടങ്ങുന്നു; ബുക്കിങ് സോഫ്റ്റ്‌വെയർ ഉദ്ഘാടനം 22ന്