ആനപ്പുറത്ത് മെസി, ലോക കിരീട നേട്ടത്തിൽ ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട, ഇനി വെടിക്കെട്ട്

Published : Apr 30, 2023, 08:12 PM ISTUpdated : Apr 30, 2023, 08:20 PM IST
ആനപ്പുറത്ത് മെസി, ലോക കിരീട നേട്ടത്തിൽ ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട, ഇനി വെടിക്കെട്ട്

Synopsis

മലയാളികളുടെ അഹങ്കാരമായ തൃശൂർ പൂരത്തിന് അലങ്കാരമായി മെസി കുടയും ഉയർന്നത് ആരാധാകരെ ആവേശത്തിലാക്കി

തൃശൂർ : തൃശൂർ പൂരത്തിന്റെ മത്സരക്കുടമാറ്റം അങ്ങനെ അവസാനിച്ചു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തിൽ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. വർണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളിൽ നിറഞ്ഞു. പ്രത്യേക കുടകളിൽ ഏറ്റവും പ്രധാനം തിരുവമ്പാടിയുടെ തുറുപ്പുചീട്ടായിരുന്നു, മെസി! ലോകകിരീടം നേടിയ മെസിക്ക് ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട ആനപ്പുറത്തുയർന്നതോടെ ജനസാഗരം ആർത്തുവിളിച്ചു. മലയാളികളുടെ അഹങ്കാരമായ തൃശൂർ പൂരത്തിന് അലങ്കാരമായി മെസി കുടയും ഉയർന്നത് ആരാധാകരെ ആവേശത്തിലാക്കി. കുടമാറ്റം അവസാനിച്ചതോടെ ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയങ്ങൾ കാണാൻ കാത്തിരിക്കുകയാണ് തേക്കിൻകാട് മൈതാനത്തെ ജനസാഗരം. 

Read More : മുഖാമുഖം നിരന്ന് 30 ​ഗജവീരന്മാർ, തെക്കേനടയിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റം; തേക്കിൻകാട് നിറഞ്ഞ് ജനസാ​ഗരം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം