
ബെംഗളുരു : മഅദനിയുടെ അകമ്പടി ചെലവ് കുറയ്ക്കാൻ ആകില്ലെന്ന് കർണാടക സർക്കാർ. കർണാടക ഭീകര വിരുദ്ധ സെൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും വെട്ടി കുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. യതീഷ് ചന്ദ്ര ഐപിഎസിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയത്. ഈ സംഘം കേരളം സന്ദർശിച്ച് ആണ് ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ അറിയിച്ചു.
Read More : മുഖാമുഖം നിരന്ന് 30 ഗജവീരന്മാർ, തെക്കേനടയിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റം; തേക്കിൻകാട് നിറഞ്ഞ് ജനസാഗരം