
ദില്ലി: കനത്ത വേനൽ ചൂടിനിടെ തെക്ക് പടിഞ്ഞാറൻ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇത്തവണത്തെ മൺസൂൺ സാധാരണം ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. കേരളത്തിൽ ഉൾപ്പടെയുള്ള കാല വർഷത്തെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്‍റെ ആദ്യ ഘട്ട പ്രവചനം ആണിത്.
പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എൽനിനോ ശക്തിപ്പെട്ടാൽ വരൾച്ച കൂടാനിടയുണ്ട്. എന്നാൽ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ജൂൺ തുടങ്ങുന്നതോടെ എൽനിനോയെപ്പറ്റി കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും കാലാവസ്ഥ വകുപ്പ്.
മെയ് 15 നു കാലവർഷം തുടങ്ങുന്ന തിയതി പ്രഖ്യാപിക്കും. ദീർഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. കർഷകർക്ക് ആശ്വാസമാണെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam