പാലക്കാട് അറുപതുകാരനെയും കുടുംബത്തെയും ബിജെപി നേതാവ് മര്‍ദ്ദിച്ചെന്ന് പരാതി

Published : Apr 15, 2019, 02:48 PM ISTUpdated : Apr 15, 2019, 03:05 PM IST
പാലക്കാട് അറുപതുകാരനെയും കുടുംബത്തെയും ബിജെപി നേതാവ് മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

പെരുവമ്പ് ബിജെപി മണ്ഡലം പ്രസിഡന്‍റ് ബിജുവും ഒരു സംഘം ആളുകളും ചേർന്നാണ് ആക്രമിച്ചതെന്ന് മര്‍ദ്ദനമേറ്റ ചന്ദ്രശേഖരൻ പറഞ്ഞു. 

പാലക്കാട്: ചിറ്റൂരിൽ അറുപതുകാരനെയും കുടുംബത്തെയും  ബിജെപി മണ്ഡലം പ്രസിഡന്‍റ് ആക്രമിച്ചതായി പരാതി. ചിറ്റൂർ പാലൂർ സ്വദേശി ചന്ദ്രശേഖരൻ, ഭാര്യ ശോഭന എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തലയക്ക് മുറിവേറ്റ ചന്ദ്രശേഖരനെ അഡ്മിറ്റ് ചെയ്തു. പെരുവമ്പ് ബിജെപി മണ്ഡലം പ്രസിഡന്‍റ് ബിജുവും ഒരു സംഘം ആളുകളും ചേർന്നാണ് മർദ്ദിച്ചതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. വിഷുവിന് രാവിലെ അമ്പലത്തിൽ പോയി വരുമ്പോൾ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. പൊലീസെത്തി കുടുംബത്തിന്‍റെ മൊഴിയെടുക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇ കൃഷ്ണദാസിനെ അവസാന നിമിഷം വെട്ടി; പാലക്കാട് ന​ഗരസഭയിൽ ബിജെപി ചെയർമാൻ സ്ഥാനാർഥി പി സ്മിതേഷ്, ടി. ബേബി വൈസ്. ചെയർപേഴ്സൺ
പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതം: എം വി ​ഗോവിന്ദൻ