
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാർത്തകൾ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി. വാർത്തകൾ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക പിഴവ് ആണെന്നും മെറ്റ മറുപടി നൽകി. പൊലീസ് ചോദിച്ച 7 ചോദ്യങ്ങൾക്ക് ആണ് മെറ്റ രേഖാമൂലം മറുപടി നൽകിയത്. സൈബർ ഡിവിഷൻ എസ് പി അങ്കിത് ആഗോകാണ് കത്ത് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam