'വേതനം വർധിപ്പിക്കണം'; സമരത്തിൽ നിന്ന് പിന്മാറാതെ മീറ്റർ റീഡർമാർ കടുത്ത നടപടിയുമായി കെഎസ്ഇബി

Published : Oct 06, 2026, 05:04 PM IST
KSEB

Synopsis

കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും വേതന വര്‍ധനക്കായുള്ള സമരത്തിൽ നിന്ന് കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി പിന്മാറിയില്ല.

തിരുവനന്തപുരം: മീറ്റര്‍ റീഡര്‍മാരുടെ സമരം നേരിടാൻ കടുത്ത നടപടിയുമായി കെഎസ്ഇബി. ജോലിക്ക് എത്താത്ത റീഡര്‍മാരുടെ കരാര്‍ അവസാനിപ്പിക്കാൻ ഡിസ്ട്രിബ്യൂഷൻ ഡയറക്ടര്‍ സര്‍ക്കുലറിൽ നിര്‍ദ്ദേശിച്ചു. മെഷീൻ ഉടനടി തിരികെ വാങ്ങണം. ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകണമെന്നും നിർദേശിച്ചു. സ്വയം റീഡിങ് എടുക്കാൻ അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നൽകണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും വേതന വര്‍ധനക്കായുള്ള സമരത്തിൽ നിന്ന് കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി പിന്മാറിയില്ല. 1800ഓളം മീറ്റര്‍ റീഡര്‍മാരാണ് ഒന്നാം തീയതി മുതൽ സമരം നടത്തുന്നത്. ന്യായമായ ആവശ്യത്തിന് വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്തുകയാണെന്ന് യൂണിറ്റി പ്രസിഡന്‍റ് കണ്ണൻ തലവടി പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തീവ്രമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; മുന്നറിയിപ്പ് മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രം
സുഗതനെതിരെയുള്ള എൽഡിഎഫ് പരാതിയിൽ അന്വേഷണം വേണമെന്ന് കെ എസ് ശബരിനാഥൻ; 'സർക്കാർ വീഴ്ച വരുത്തിയോയെന്ന് പരിശോധിക്കും'