സൗജന്യ സുരക്ഷ വേണ്ട ; പൊലീസിന് നൽകേണ്ടത് 35 കോടി ; മെട്രോ സുരക്ഷയിൽ നിന്ന് പൊലീസുകാരെ പിൻവലിച്ചു

Web Desk   | Asianet News
Published : May 09, 2022, 07:19 AM IST
സൗജന്യ സുരക്ഷ വേണ്ട ; പൊലീസിന് നൽകേണ്ടത് 35 കോടി ; മെട്രോ സുരക്ഷയിൽ നിന്ന് പൊലീസുകാരെ പിൻവലിച്ചു

Synopsis

നാല് വർഷമായി മെട്രോ ഒരു രൂപ പോലും സരുക്ഷ ചുമതലയ്ക്കായി നൽകിയിട്ടില്ല. 35 കോടി രൂപയാാണ് നിലവിലെ കുടിശിക. അതേസമയം മെട്രോക്ക് തരാാൻ പണമില്ലെന്ന് മെട്രോ റെയിൽ എംഡി ലോക് നാഥ് ബഹ്റ പറയുന്നു

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ (kochi metro)സുരക്ഷ പൊലീസ് (police)പിൻവലിച്ചു. സുരക്ഷയ്ക്കായി നിയോ​ഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. പണം ഇല്ലെങ്കിൽ സുരക്ഷയുമില്ലെന്ന നിലപാടിലാണ് പൊലീസ്. 

നാല് വർഷമായി മെട്രോ ഒരു രൂപ പോലും സരുക്ഷ ചുമതലയ്ക്കായി നൽകിയിട്ടില്ല. 35 കോടി രൂപയാാണ് നിലവിലെ കുടിശിക. അതേസമയം മെട്രോക്ക് തരാാൻ പണമില്ലെന്ന് മെട്രോ റെയിൽ എംഡി ലോക് നാഥ് ബഹ്റ പറയുന്നു. ലാഭത്തിലാകുമ്പോൾ പണം നൽകാമെന്ന് ബെഹ്റയുടെ മറുപടി. പണം വാങ്ങിയുള്ള സുരക്ഷ കരാർ ഉണ്ടാക്കിയത് ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോൾ ആണ്

പ്രതിദിനം ഒരുകോടി രൂപ നഷ്ടത്തില്‍ കൊച്ചി മെട്രോ; നഷ്ടം നികത്താന്‍ കെഎംആർഎൽ ലേലം വിളിക്കുന്പോൾ

നഷ്ടത്തിലോടുന്ന കൊച്ചി മെട്രോക്ക് വലിയ ആശ്വാസമാണ് ടിക്കറ്റ് ഇതര വരുമാന വഴികൾ. ഇതിലേറ്റവും സാധ്യത നഗരത്തിന്‍റെ ഒത്തനടുക്കുള്ള മെട്രോ സ്റ്റേഷനുകളുടെ ബിസിനസ്സ് സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതാണ്. ഷോപ്പിംഗ് മാളുകൾക്ക് സമാനമായ ഈ കെട്ടിടങ്ങളെ വ്യാപാരസ്ഥാപനങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ കന്പനി. 22 സ്റ്റേഷനുകളിലായി 306 വ്യാപാര സ്ഥാപനങ്ങൾക്കുള്ള സ്ഥലമുണ്ട്. നവംബർ മാസത്തിൽ തുടങ്ങിയ ലേലം നടപടികൾ മൂന്നാം ഘട്ടത്തിലെത്തി. ചായക്കട മുതൽ ബ്യൂട്ടി പാർലർ വരെ ഇവിടെ നിലവിലുണ്ട്. ഇനിയുള്ളത് പതിനേഴ് മെട്രോ സ്റ്റേഷനുകളിലായി നൂറ്റിപ്പത്ത് ഇടങ്ങൾ. ചെറിയ കടകളുടെ മാതൃകയിൽ കിയോസ്ക് അളവിലാണ് ഇത് ലഭ്യമാക്കുന്നത്. ഇതിൽ മുപ്പത് ഇടങ്ങൾ ഓഫീസുകൾ തുടങ്ങാൻ വിധം വിസ്തൃതമാണ്.സംസ്ഥാനത്തിന്‍റെ പല ഭാഗത്ത് നിന്നും ഇവിടേക്ക് ഇനിയും വ്യാപാര സ്ഥാപനങ്ങളെത്തുമെന്നാണ്  മെട്രോ കന്പനിയുടെ പ്രതീക്ഷ. ഏത് ബ്രാൻഡിനും ചെറുകിട സ്ഥാപനങ്ങൾക്കും കൊച്ചി നഗരത്തിൽ ഒരു സാന്നിദ്ധ്യം എന്നത് ചെറിയ കാര്യമല്ല.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി