ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം

Published : Aug 20, 2023, 07:36 PM IST
ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം

Synopsis

കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചത്

കോട്ടയം: ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സക്കറിയ മാർ അന്തോണിയോസിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ അനുശോചനം അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തത്. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചത്. പരിശുദ്ധിയും ലാളിത്യവും നിറഞ്ഞ സ്വജീവിതത്തിലൂടെ വിശ്വാസ സമൂഹത്തിനാകെ മാതൃകയായ വ്യക്തിത്വമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചത്. സമാനതകളില്ലാത്ത സ്നേഹത്തിന്റെയും നന്മയുടെയും വ്യക്തിത്വമായിരുന്നു സഖറിയാസ് മാർ അന്തോണിയോസിന്റെ വൈദിക ജീവിതമെന്നാണ് കെ സി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞത്. ഏറെ ലാളിത്യമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നാണ് കെ സുധാകരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞത്. ദീർഘകാലം വിശ്വാസികൾക്ക് ആത്മീയനേതൃത്വം നൽകിയ തിരുമേനിയുടെ സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടുമെന്നാണ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

എന്‍റെ പേര് പറഞ്ഞപ്പോൾ പൂവുമായി വന്നു, പിന്നെ കെട്ടിപിടിച്ച് ഒരുമ്മ! ആ സന്തോഷത്തിന്‍റെ കാരണം പറഞ്ഞ് ഐസക്ക്

മുഖ്യമന്ത്രിയുടെ അനുശോചനം

ഓർത്തഡോക്‌സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ അനുശോചനം

ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വേർപാടിൽ അനുശോചിക്കുന്നു. പരിശുദ്ധിയും ലാളിത്യവും നിറഞ്ഞ സ്വജീവിതത്തിലൂടെ വിശ്വാസ സമൂഹത്തിനാകെ മാതൃകയായ വ്യക്തിത്വം. അജപാലനത്തിലെ ആത്മ സംതൃപ്തി മാത്രമായിരുന്നു ആ ജീവിതം. സഖറിയാസ് മാർ അന്തോണിയോസിന്റെ ജീവിതം വിശ്വാസ സമൂഹത്തിന് എക്കാലവും മഹത്തരമായ മാതൃകയാകുമെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

കെസി വേണുഗോപാലിന്‍റെ അനുശോചനം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. സമാനതകളില്ലാത്ത സ്നേഹത്തിന്റെയും നന്മയുടെയും വ്യക്തിത്വമായിരുന്നു സഖറിയാസ് മാർ അന്തോണിയോസിന്റെ വൈദിക ജീവിതം. ലളിതമായ ജീവിതശൈലി കൊണ്ട് മാതൃക സൃഷ്ടിച്ച നല്ലിടയനെയാണ് വിശ്വാസ സമൂഹത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുയെന്നും വേണുഗോപാൽ പറഞ്ഞു.

കെ സുധാകരന്‍റെ അനുശോചനം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വേർപാടിൽ അനുശോചിക്കുന്നു. ഏറെ ലാളിത്യമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. വ്യക്തി താല്‍പര്യങ്ങളെക്കാള്‍ വിശ്വാസ സമൂഹത്തിന്റെ നന്മയും ഉയര്‍ച്ചയും അഭിവൃദ്ധിയും ലക്ഷ്യമാക്കി പ്രവർത്തിച്ച വൈദിക ശ്രേഷ്ഠൻ. അദ്ദേഹത്തിൻറെ വേർപാട് സഭയ്ക്കും വിശ്വാസ സമൂഹത്തിനും വലിയ നഷ്ടമാണ്. ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

രമേശ് ചെന്നിത്തലയുടെ അനുശോചനം

ഓർത്തഡോക്സ് സഭ മുൻ കൊല്ലം ഭദ്രാസനാധിപനും സീനിയർ മെത്രാപ്പോലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വേർപാടിൽ അനുശോചിക്കുന്നു. ദീർഘകാലം വിശ്വാസികൾക്ക് ആത്മീയനേതൃത്വം നൽകിയ തിരുമേനിയുടെ സേവനങ്ങൾ എക്കാലത്തും സ്മരിക്കപ്പെടും.

സജി ചെറിയാന്‍റെ അനുശോചനം

ഓർത്തഡോക്സ് സഭ മുൻ കൊല്ലം  ഭദ്രാസനാധിപനും സീനിയർ മെത്രാപ്പോലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. മൂന്ന് പതിറ്റാണ്ടിലേറെ കാലം കൊച്ചിയിലും കൊല്ലത്തും ഭദ്രാസനാധിപൻ ആയിരുന്ന അദ്ദേഹം ലാളിത്യമാർന്ന ജീവിതത്തിനുടമയായിരുന്നു. സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശം എക്കാലത്തും ഉയർത്തിപ്പിടിച്ച പുരോഹിതനായിരുന്നു അദ്ദേഹം. വിയോഗത്തിൽ വിശ്വാസികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും