മൈക്രോ ഫിനാൻസ് കേസ്; 'താൻ നിരപരാധി', ഒരു കോടതിക്കും എന്നെ ശിക്ഷിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

Published : Nov 27, 2026, 12:15 PM IST
Vellappally Natesan

Synopsis

ഒരു കോടതിക്കും തന്നെ ശിക്ഷിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. കിട്ടിയ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. എന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നുണ്ട്. തെരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെന്നും അദ്ദേ​ഹം വിമർശിച്ചു.

പത്തനംതിട്ട: മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധി എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു കോടതിക്കും തന്നെ ശിക്ഷിക്കാൻ ആകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കിട്ടിയ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. എന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നുണ്ട്. തെരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെന്നും അദ്ദേ​ഹം വിമർശിച്ചു. മുഖ്യമന്ത്രിക്ക് അനുകൂലമായ പരാമർശം യൂ ടേൺ എന്ന് പറയുന്നവർക്ക് അങ്ങനെ പറയാം. പ്രതിപക്ഷത്തിരുന്ന സതീശൻ അല്ല ഇപ്പോഴത്തെ ആളെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

അതേസമയം, മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രം വൈകുന്നതിലെ വിശദീകരണം നേരിട്ട് ബോധിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി എസ് ശശിധരൻ ഹൈക്കോടതിയിൽ ഹാജരായി. എന്ത് കൊണ്ടാണ് നടപടികളിൽ താമസമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ അലംഭാവമാണോ, ഭയമാണോ അതോ മറ്റാരെങ്കിലും പിന്നിൽ നിന്ന് വലിക്കുന്നുണ്ടോ എന്ന് എസ്പിയോട് കോടതി സംശയം പ്രകടിപ്പിച്ചു. നടപടിക്രമങ്ങളിൽ സമയമെടുക്കുന്നുവെന്നും ചില കേസുകളിൽ പ്രോസിക്യൂഷൻ അനുമതി വേണ്ട സാഹചര്യം ഉണ്ടെന്നും വീഴ്ചയില്ലെന്നും എസ് പി വിശദീകരിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണ ചുമതല കൂടിയുണ്ടെന്നും തിരക്കുകൾ കാരണമുള്ള കാലതാമസം മാത്രമെന്നും ഉദ്യോഗസ്ഥൻ കോടതിയെ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള വ്യക്തിയെന്നും 4 മണിക്കൂർ മാത്രമാണ് അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതി ധരിപ്പിച്ചു. രണ്ട് ദിവസത്തിൽ 8 കേസുകളുടെ കുറ്റപത്രം നൽകാൻ പറയുന്നത് അപ്രായോഗികമെന്നും മനുഷ്യത്വപരമായി സമീപനം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തൃപ്തികരമായ രീതിയിൽ കുറ്റപത്രം നൽകുന്നതിന് സമയം എടുക്കുമെന്ന് ശശിധരനും കൂട്ടിചേർത്തു. ഇതോടെ ഒരാഴ്ചയ്ക്കകം ഒരു കേസിന്റെ കൂടി കുറ്റപത്രംനൽകണമെന്നും ഹർജി വരുന്ന ഏഴാം തീയതി വീണ്ടും പരിഗണിക്കാമെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവ്, ഫ്ലക്സ് വെയ്ക്കേണ്ട ആവശ്യമില്ല; ഷാഫിയെ പിന്തുണച്ച് ടി സിദ്ദിഖ്
ഒറ്റമഴയിൽ നഗരം മുങ്ങിയപ്പോൾ മേയർ ഗോവയിൽ, ഔദ്യോഗിക യാത്ര വെട്ടിച്ചുരുക്കി യോഗം വിളിച്ചു; വിമർശനം കടുപ്പിച്ച് പ്രതിപക്ഷം