ഉച്ചഭക്ഷണ പദ്ധതി; സ്കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം അരി; 12,037 വിദ്യാലയങ്ങളിലെ 28.74 ലക്ഷം വിദ്യാർത്ഥികൾക്ക്

Published : Mar 15, 2023, 05:44 PM IST
ഉച്ചഭക്ഷണ പദ്ധതി; സ്കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം അരി; 12,037 വിദ്യാലയങ്ങളിലെ 28.74 ലക്ഷം വിദ്യാർത്ഥികൾക്ക്

Synopsis

സ്കൂൾ മദ്ധ്യവേനലവധിക്കായി സ്കൂളുകൾ അടക്കുന്നതിന് മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതാണ്. 

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചു. വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിച്ചുനല്കുന്നതാണ്. 

അരി സ്കൂളുകളിൽ എത്തിച്ചു നൽകുന്നതിന്റെ ചെലവുകൾക്കായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കുവാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി. സ്കൂൾ മദ്ധ്യവേനലവധിക്കായി സ്കൂളുകൾ അടക്കുന്നതിന് മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതാണ്. മധ്യവേനൽ അവധിക്ക് മുമ്പായി അരി വിതരണം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

പാഠപുസ്തക അച്ചടിയിൽ കോടികളുടെ സാമ്പത്തിക ക്രമക്കേടെന്നാരോപണം; ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചു, പരിശോധനയുമില്ല

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം