‌തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, ഒരാൾ അറസ്റ്റിൽ

Published : Jun 30, 2024, 08:36 AM IST
‌തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, ഒരാൾ അറസ്റ്റിൽ

Synopsis

ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആബിദും ഹംസയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. 

മലപ്പുറം: തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. താനൂർ സ്വദേശി അരയന്റെ പുരക്കൽ ആബിദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസ എന്ന രജനി(45)യെ തിരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആബിദും ഹംസയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടെ ആബിദ് ഹംസയെ മർദിച്ചു. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. 

നിഗൂഢത മറനീക്കാൻ സുനിൽ പിടിയിലാകണം; ക്വാറി ഉടമ ദീപുവിനെ കൊന്ന ശേഷം പ്രതികൾ ഉപേക്ഷിച്ച കാർ കണ്ടെത്തി പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ'
നായ്ക്കളെത്തിയത് കൂട്ടമായി, ലോട്ടറി വില്പനക്കാരനായ യുവാവിന് കടിയേറ്റു, ഗുരുതര പരിക്ക്