താമരശ്ശേരിയിൽ പോത്തിനെ തീറ്റിക്കുന്നതിനിടെ മധ്യവയസ്കന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പിനെ കവറിലാക്കി ആശുപത്രിയിൽ

Published : May 01, 2026, 06:37 PM IST
Snake

Synopsis

താമരശ്ശേരി കട്ടിപ്പാറ സ്വദേശിയായ അഷറഫിന് വീടിന് സമീപം വെച്ച് പാമ്പുകടിയേറ്റു. കടിയേറ്റ ശേഷം പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കവറിലാക്കിയ ഇയാൾ, പാമ്പുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

താമരശ്ശേരി: കട്ടിപ്പാറ അമരാട് സ്വദേശിയായ മധ്യവയസ്കന് വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് കടിയേറ്റത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷറഫിന് പാമ്പുകടിയേറ്റത്.

കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.ഉടൻ തന്നെ കടിച്ച പാമ്പിനെ അഷറഫ് പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി. കടിച്ച പാമ്പിനെയും കൊണ്ട് അഷറഫ് ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തി. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എക്സിറ്റ് പോളുകൾ തള്ളി കെഎൻ ബാലഗോപാൽ; 'ഭരണവിരുദ്ധ വികാരമില്ല, തൂക്ക് സഭ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല'
കോഴിക്കോട് എം ഡി എം എയുമായി ഒരാൾ പിടിയിൽ; ജില്ലയിൽ മുമ്പും ലഹരി എത്തിച്ചിരുന്നതായി പ്രതിയുടെ മൊഴി