കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു 

Published : Jun 10, 2023, 08:58 AM IST
കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു 

Synopsis

ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കോട്ടയം : തലപ്പലം അമ്പാറയിൽ  ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. അമ്പാറ സ്വദേശിനി 48 വയസ് പ്രായമുള്ള ഭാർഗവിയാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെമദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഭാർഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ശേഷമുണ്ടായ തർക്കത്തെ തുടർന്ന് പാര ഉപയോഗിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി നൽകിയ മൊഴി. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

(വാർത്തയിൽ ഉപയോഗിച്ചത് കൊല്ലപ്പെട്ട ഭാർഗവി താമസിച്ച വീട്)

അച്ഛന്റെ ക്രൂരതയിൽ പൊലിഞ്ഞ കുഞ്ഞുജീവൻ;നക്ഷത്രക്ക് അമ്മക്കരികിൽ അന്ത്യവിശ്രമം, നെഞ്ചുനീറി യാത്രാമൊഴിയുമായി നാട്

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

 </p>

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം