പെരുമ്പാവൂരിൽ എത്തുന്നതിന് മുമ്പ് മുർഷിദാബാദിൽ വെച്ച് സ്വന്തം ഭാര്യയുടെ ജീവനെടുത്തു, പിന്നാലെ ഒളിവിൽ പോയി, യുവാവ് പിടിയിൽ

Published : Jun 04, 2026, 08:29 PM IST
migrant worker accused of killing wife arrested in perumbavoor

Synopsis

ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുൽ (28) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഹൗറയിൽ നിന്ന് ഒളിവിൽ പോവുകയായിരുന്നു. ഫെബ്രുവരിയിൽ വെസ്റ്റ് ബംഗാൾ ഹൗറ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂരിൽ ഹെൽപ്പർ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പെരുമ്പാവൂർ ടൗണിൽ നിന്നാണ് പിടികൂടിയത്.

നേരത്തെയും ഇയാൾ പെരുമ്പാവൂരിൽ ജോലി ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ എ എസ് പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എഎസ്ഐ പിഎ അബ്ദുൽ മനാഫ്, സീനിയർ സിപിഒ ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂർ പൊലീസിന് കൈമാറി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ...പിന്നെയാ ഡൽഹി, നീറ്റ് പരീക്ഷാ ചോർച്ചക്കെതിരായ പ്രതിഷേധങ്ങൾക്കിടെ കൃഷ്ണകുമാർ
കൊച്ചി പി & ടി ഫ്ലാറ്റ് നിർമ്മാണ ക്രമക്കേട്: വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ; നാളെ മുതൽ പ്രതിഷേധവുമായി താമസക്കാർ