അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മലിന ജലം പുറത്തേക്ക്; അരലക്ഷം രൂപ പിഴയിട്ട് പഞ്ചായത്ത്

Published : Aug 30, 2026, 01:38 PM IST
migrant workers quarters fined rs 50000 for dumping sewage in kozhikode

Synopsis

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് 50,000 രൂപ പിഴയിട്ട് പഞ്ചായത്ത് അധികൃതര്‍

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് 50,000 രൂപ പിഴയിട്ട് പഞ്ചായത്ത് അധികൃതര്‍. നാദാപുരം കക്കംവെള്ളിയിലാണ് സംഭവം. ആരോഗ്യ വിഭാഗം അധികൃതരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മലിനജലം ഒഴുക്കി വിടുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തത് കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി. ക്വാര്‍ട്ടേഴ്‌സ് ഉടമക്കാണ് പിഴ ചുമത്തിയത്.

ക്വാര്‍ട്ടേഴ്‌സിന്‍റെ ചുറ്റുപാടും മലിനജലം ഒഴുകുന്ന രീതിയിലായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞതായും കണ്ടെത്തി. ശാസ്ത്രീയമായ മാലിന്യസംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നത് വരെ സ്ഥാപനം അടച്ചുപൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാദാപുരം ഗവ. ആശുപത്രി സൂപ്രണ്ട് രഞ്ജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ടി മൊയ്തി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; വ്യാപക പ്രതിഷേധം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ പോലീസ് മേധാവി