കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളുമായുള്ള ട്രെയിന്‍ പുറപ്പെട്ടു, യാത്രയായത് 1087 തൊഴിലാളികള്‍

Published : May 06, 2020, 06:51 PM ISTUpdated : May 06, 2020, 06:54 PM IST
കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളുമായുള്ള ട്രെയിന്‍ പുറപ്പെട്ടു, യാത്രയായത് 1087 തൊഴിലാളികള്‍

Synopsis

കെഎസ്ആര്‍ടിസി ബസിലാണ് യാത്രക്കാരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. പത്തുലക്ഷത്തിഎണ്‍പത് രൂപ യാത്രാകൂലിയായി അതിഥി തൊഴിലാളികളിൽ നിന്നും ഈടാക്കി

കോഴിക്കോട്: കോഴിക്കോട് നിന്നും ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായുള്ള ട്രെയിന്‍ പുറപ്പെട്ടു. താമരശേരി താലൂക്കിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന 1087 തൊഴിലാളികളാണ് യാത്രയായത്. കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. പത്തുലക്ഷത്തിഎണ്‍പതു രൂപ യാത്രാകൂലിയായി അതിഥി തൊഴിലാളികളിൽ നിന്നും ഈടാക്കി.

വൈകിട്ട് എട്ടുമണിക്ക് മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് കോഴിക്കോടു നിന്നും രാത്രി 8 മണിക്ക് മറ്റൊരു ട്രെയിന്‍ കൂടി പുറപ്പെടുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മധ്യപ്രദേശ് സ്വദേശികളാണ് ഈ ട്രെയിനില്‍ യാത്രയാകുക. 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം