
കണ്ണൂർ: സ്വദേശത്തേക്ക് മടങ്ങി പോകാൻ സൗകര്യം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ കണ്ണൂരിൽ പ്രതിഷേധിക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അതിഥി തൊഴിലാളികളുടെ പ്രതിഷേധം.
റെയിൽപാളത്തിലൂടെ നടന്നാണ് നൂറു കണക്കിന് അതിഥി തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമാകാതെ മടങ്ങി പോകില്ലെന്ന കർശന നിലപാടിലാണ് തൊഴിലാളികൾ.
വളപട്ടണത്ത് നിന്നും റെയിൽവേ ട്രാക്കിലൂടെ എട്ട് കിലോമീറ്ററോളം നടന്നാണ് നൂറ് കണക്കിന് തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി പ്രതിഷേധിക്കുന്നത്. ഉത്തർപ്രദേശുകാരായ തൊഴിലാളികളാണ് പ്രതിഷേധത്തിന് പിന്നിൽ.
അതേസമയം സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടയിൽ അതിഥി തൊഴിലാളികൾ അപകടത്തിൽപ്പെട്ട് മരിക്കുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ബിഹാറിൽ തൊഴിലാളികൾ സഞ്ചരിച്ച ട്രക്കും ബസ് ഉം കൂട്ടിയിടിച്ചു ഒൻപത് പേർ മരണപ്പെട്ടു. ഭാഗൽപൂരിലാണ് അപകടമുണ്ടായത്.
മഹാരാഷ്ട്രയിൽ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചു നാല് പേരാണ് മരണപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. ജാർഖണ്ഡിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam