
തൃശ്ശൂര്‍: ജനകീയ പ്രതിരോധ യാത്ര വേദിയിൽ വച്ച് മൈക്ക് ഓപറേറ്ററെ പരസ്യമായി ശകാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. ഇത്രയും ആളുകളുടെ മുന്നിൽ വച്ച് അപമാനിച്ചത് വേദനയുണ്ടാക്കി. ശരിയായ രീതിയൽ ആയിരുന്നില്ല പ്രസംഗിച്ചത്. ഖേദം പ്രകടിപ്പിക്കുന്ന കാര്യത്തിൽ എംവി ഗോവിന്ദന് സ്വയം തീരുമാനം എടുക്കാമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അഞ്ചാം തിയതി മാളയിലെ വേദിയിൽ പ്രസംഗിക്കുമ്പോഴാണ് മൈക്ക് ശരിയാക്കാൻ എത്തിയ ഓപ്പറേറ്ററെ എംവി ഗോവിന്ദൻ കണക്കിന് ശകാരിച്ചത്. മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ചെവിയിൽ ആവശ്യപ്പെട്ടതാണ് പെട്ടെന്നുളള പ്രകോപനത്തിന് കാരണം. തട്ടിക്കയറുകയും സാങ്കേതിക വശത്തെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ദൃശ്യങ്ങൾ വിവാദമായി. ഒരു സാധാരണ തൊഴിലാളിയോട് തൊഴിലാളി പാർട്ടിയുടെ നേതാവ് ചെയ്തത് ശരിയല്ലെന്ന നിലപാടിലാണ് തൃശ്ശൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. എംവി ഗോവിന്ദന്‍റെ പ്രവൃത്തി മൈക്ക് ഓപറേറ്റർക്ക് വലി മനോവിഷമമുണ്ടാക്കി. പ്രസംഗത്തിന്‍റെ ശബ്ദം കുറഞ്ഞപ്പോൾ ഒന്ന് അടുത്ത് നിന്നു സംസാരിക്കാൻ മാത്രമേ പറഞ്ഞോളു. മൈക്കിന് അറിയില്ല ഏത് പാർട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam