ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

Published : Nov 12, 2026, 03:30 PM IST
sabarimala ghee fraud

Synopsis

കഴിഞ്ഞ വർഷത്തെ ക്രമക്കേട് വിവാദങ്ങളെ തുടർന്ന് ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക് അയച്ചു. അടിയന്തരമായി മിൽമയിൽ നിന്ന് തന്നെ നെയ്യ് വാങ്ങാൻ തീരുമാനിച്ച ദേവസ്വം ബോർഡ് ഗുണനിലവാര പരിശോധന കർശനമാക്കിയിട്ടുണ്ട്.

പത്തനംതിട്ട: ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ് ശബരിമലയിലേക്ക് എത്തിക്കുന്നു. പത്തനംതിട്ട ഡയറിയിൽ നിന്നും 5000 ലിറ്റർ നെയ്യുമായുള്ള വാഹനം പുറപ്പെട്ടു. കഴിഞ്ഞ കൊല്ലത്തെ നെയ്യ് ക്രമക്കേട് ഏറെ വിവാദം ആയിരുന്നു. ഇത്തവണയും ടെൻഡറിൽ പങ്കെടുക്കാൻ ആരും എത്തിയിരുന്നില്ല. ഇതോടെ അടിയന്തരമായി മിൽമയിൽ നിന്ന് തന്നെ നെയ്യ് വാങ്ങാൻ ബോർഡ്‌ തീരുമാനിക്കുകയായിരുന്നു.

അയ്യായിരം ലിറ്റർ നെയ്യ് ആണ് മില്‍മ ഇന്ന് ശബരിമലയിലേക്ക് അയച്ചിരിക്കുന്നത്. വിജിലൻസിൽ നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണ് മില്‍മയും ബോർഡും തമ്മില്‍ ധാരണയിലെത്തിയത്. മുൻ വർഷം നെയ്യ് വഴി മധ്യേ മറിച്ചു വിറ്റെന്ന് കേസുള്ള സാഹചര്യത്തിൽ ഇത്തവണ മില്‍മ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നത്.

ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് വഴി മധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസ് നിലനില്‍ക്കേയാണ് വീണ്ടും കരാർ. മില്‍മയെ ഒഴിവാക്കിയാണ് ആദ്യം ദേവസ്വം ബോ‍ർഡ് റീ ടെൻഡർ വിളിച്ചിരുന്നത്. എന്നാല്‍ വന്നത് നെയ്യ് ക്രമേക്കേടില്‍ ആരോപണ വിധേയനായ തമിഴ്നാട്ടിലെ കരാറുകാരനാണ്. ഇതോടെ റീ ടെൻഡർ തന്നെ ദേവസ്വം ബോർഡ് ഒഴിവാക്കി. എന്നാല്‍ പിന്നീട് വിളിച്ച ടെൻഡറില്‍ മറ്റാരും വരാതായതോടെ മില്‍മയെ തന്നെ ആശ്രയിക്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.

ഫുഡ് സേഫ്റ്റിയുടെ അടക്കമുള്ള ഗുണനിലവാര പരിശോധന കർശനമായി പൂര്‍ത്തിയാക്കിയാണ് നെയ്യ് കൈമാറുന്നത്. ആകെ അമ്പതിനായിരം ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് മില്‍മയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങള്‍ക്ക് തികയുമോയെന്ന് നോക്കിയ ശേഷം മാത്രമായിരിക്കും കൂടുതല്‍ നെയ്യ്ക്കായുള്ള കരാറില്‍ ഏർപ്പെടുക. നെയ്യിന് ലിറ്ററിന് 660 രൂപയാണ് ദേവസ്വം ബോർ‍ഡിനോട് മില്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മില്‍മ നെയ്യ് വഴി മധ്യേ മറിച്ചുവിറ്റെന്ന് കേസില്‍ രണ്ട് പേരില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടില്‍ പങ്കുള്ള ദേവസ്വം ബോർഡ് സ്റ്റോർ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ക്രമക്കേടിലുള്ള കൂടുതല്‍ പേരുടെ പങ്കാളിത്തം തെളിയുമെന്നാണ് വിജിലന്‍സ് അനുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വളർമതിക്ക് പിന്തുണയുമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ
മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുക കൂട്ടായ മുൻഗണനയായിരിക്കണം; കിംസ് ഹെൽത്തിൽ ജീനോമിക്സ് ലബോറട്ടറി ഉദ്ഘാടനം ചെയ്ത് പി. കെ. കുഞ്ഞാലിക്കുട്ടി