തിരുവനന്തപുരത്തെ എൽപി എസ്ടി സമര വേദി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി നേതാവ് കെ സുരേന്ദ്രനും സന്ദർശിച്ചു. സമരക്കാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച നേതാക്കൾ സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു.
തിരുവനന്തപുരം: എൽപി എസ്ടി സമര വേദി സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി നേതാവ് കെ സുരേന്ദ്രനും. സമരക്കാർക്ക് പിന്തുണ അറിയിച്ച് കെഎസ്ടിഎ പ്രകടനം സെക്രട്ടറിയേറ്റിലേക്ക് പുറപ്പെട്ടു. വളർമതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഭരണത്തിൽ വന്നാൽ ഒരു ആഴ്ച കൊണ്ട് പ്രശ്നം പരിഹരിക്കും എന്നാണ് വി ഡി സതീശൻ പറഞ്ഞത്. സർക്കാരിൻ്റേത് കാട്ടാളത്തപരമായ നിലപാടാണ്. പൊലീസ് സ്വേച്ഛദിപത്യപരമായി പന്തൽ പൊളിച്ചൽ സമരം ഇല്ലതാകില്ല. ഇപ്പോൾ നടക്കുന്നത് സഹന സമരമാണെന്നും പണ്ട് എന്ത് ചെയ്തില്ല എന്നതല്ല ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്നാണ് നോക്കേണ്ടത് എന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. വളർമതി മുൻപും ഇപ്പോഴും സമരം ചെയ്തിട്ടുണ്ട്. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി വി ഡി സതീശൻ ആണ്. എൽ പി എസ് ടി സമരക്കാർക്ക് സമൂഹത്തിന്റെ മുഴുവൻ പിന്തുണയുണ്ടെന്നും സിപിഎമ്മും പിന്തുണ നൽകുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എൽ പി എസ് ടി സമരവേദിയിൽ ഇരുന്ന് സമരം ചെയ്യുന്നവരോട് വിരോധം ഇല്ലെന്ന് വി മുരളീധരൻ പ്രതികരിച്ചു. സമരക്കാർ സർക്കാരുമായി സംസാരിച്ച് സമരത്തിൽ നിന്നും പിന്മാറണം. പന്തൽ പൊളിച്ചത് തെറ്റായിപ്പോി എന്ന് പറഞ്ഞ പിണറായിയുടെ പ്രസ്താവന കണ്ടപ്പോ അത്ഭുതം തോന്നി. പിണറായിയുടെ കാലത്ത് എന്തേ നടന്നു എന്ന് അന്നത്തെ വിഡിയോ നോക്കിയാൽ മനസ്സിലാവും. 1:25 അനുപാതം നടപ്പാക്കാൻ കഴിയില്ല. കഴിയുന്ന അത്രേം പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നും ആണ് എടുത്തിട്ടുള്ളത്. ഈ സമരം അധികം മുന്നോട്ട് കൊണ്ട് പോകണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് എന്താണോ പിണറായി സർക്കാർ ചെയ്തത് അത് തന്നെയാണ് വി ഡി സർക്കാരും ചെയ്യുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. വി ഡി സതീശൻ കാപട്യക്കാരനാണ്. അതാണ് ഇന്നലെ കണ്ടത്. പണ്ട് സമരം ചെയ്യുന്നവരെ സംരക്ഷിക്കുമെന്ന് പറഞ്ഞിരുന്നു. എന്നിട്ട് ഇന്നലെ ഉണ്ടായതോ? ജന്തർമന്തറിൽ നാടകം കളിക്കാൻ മുഖ്യമന്ത്രിക്ക് യാതൊരു ഉളുപ്പുമില്ല. ഇടതും വലതും രണ്ടല്ല ഒന്നുതന്നെയാണെന്നും പറഞ്ഞ വാക്കിന് വിലയുണ്ടെങ്കിൽ മുഖ്യമന്ത്രി സമരക്കാരുമായി ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേ സമയം, സമരക്കാർക്ക് പിന്തുണ അറിയിച്ച് കെഎസ്ടിഎ പ്രകടനം സെക്രട്ടറിയേറ്റിലേക്ക് വരുന്നു.














