നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുകയറി, താഴേക്ക് തൂങ്ങി കിടന്നു; വൻ അപകടമൊഴിവായത് തലനാരിഴയ്ക്ക്

Published : Apr 28, 2026, 01:54 PM IST
ernakulam accident

Synopsis

കൊച്ചി ഇടപ്പള്ളി–അരൂർ ദേശീയ പാതയിൽ തൈക്കൂടത്ത് നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5.30 യോടെ നടന്ന അപകടത്തിൽ പാഴ്സൽ ലോറി മണിക്കൂറുകളാണ് കൈവരിയ്ക്ക് താഴെ തൂങ്ങി കിടന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർക്ക് ലോറിയിൽ നിന്ന് പാലത്തിലേക്ക് ഊർന്നിറങ്ങാനായത് ആശ്വാസമായി

കൊച്ചി: കൊച്ചി ഇടപ്പള്ളി–അരൂർ ദേശീയ പാതയിൽ തൈക്കൂടത്ത് നിയന്ത്രണം വിട്ട മിനി ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ 5.30 യോടെ നടന്ന അപകടത്തിൽ പാഴ്സൽ ലോറി മണിക്കൂറുകളാണ് കൈവരിയ്ക്ക് താഴെ തൂങ്ങി കിടന്നത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർക്ക് ലോറിയിൽ നിന്ന് പാലത്തിലേക്ക് ഊർന്നിറങ്ങാനായത് ആശ്വാസമായി. വൈറ്റില ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന ദിശയിലാണ് അപകടം. ലോറിയുടെ മുൻ വശത്തെ ടയറുകള്‍ പാലത്തിന്‍റെ കൈ വരി തകർത്ത് പുഴയിലേക്ക് വീഴുന്ന രീതിയിലായിരുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് ക്രെയിൻ എത്തിച്ച് ലോറി നീക്കം ചെയ്യാനായത്. നിലമ്പൂരിൽ നിന്നുള്ള മിനി പാഴ്സൽ ലോറി ചേർത്തലയിലേക്ക് പോവുകയായിരുന്നു. ഇതിനൊപ്പം പാലത്തിനോട് ചേർന്നുള്ള പൈപ്പ് ലൈൻ പുഴയിലേക്ക് പൊട്ടി വീണതോടെ ചമ്പകര കനാലിലും ഗതാഗത തടസ്സം നേരിട്ടു. കനാലിലൂടെ പോവുകയായിരുന്ന ബോട്ടിന്‍റെ മുകൾഭാഗത്ത് ഈ പൈപ്പ് ലൈൻ കുടുങ്ങി. ബോട്ട് ജീവനക്കാർ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇത് നീക്കിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ'; വണ്ടൂരിൽ വി ഡി സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ്‌ ബോർഡ്
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തി, നിര്‍ദ്ദേശം പാലിക്കപ്പെടാത്തതില്‍ നേതാക്കളെ അമര്‍ഷം അറിയിച്ചു