മലപ്പുറത്ത് മിനി ലോറി ക്വോറിയിലേക്ക് മറിഞ്ഞു; ഡ്രൈവറെ രക്ഷപെടുത്തി, സഹായി വാഹനത്തിൽ കുടുങ്ങി

Published : Feb 20, 2026, 04:01 PM IST
lorry accident

Synopsis

മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു.

മലപ്പുറം: മലപ്പുറത്ത് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് പേരായിരുന്നു ഉണ്ടായിരുന്നു. ഇതില്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹായി മുസ്തഫ വാഹനത്തിൽ വണ്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലിന് കിട്ടിയ ലീഡ് ഭൂരിഭാഗവും ലീഗ് വോട്ടെന്ന് യൂത്ത് ലീഗ്, കൂടെ ഒരാവശ്യവും; നാദാപുരം സീറ്റ് മുസ്ലിം ലീഗ് ഏറ്റെടുക്കണമെന്ന് പ്രമേയം
'15 ലക്ഷം തിരികെ തരാം മേഡം, ടൗൺഷിപ്പിൽ ഞങ്ങൾക്കും വീട് തരാമോ'; പണം വാങ്ങിയവർ അപേക്ഷയുമായി എത്തുന്നുവെന്ന് കലക്ടർ