ദില്ലി: ദില്ലി കേരളാ ഹൗസിൽ വീണ് മന്ത്രി എ കെ ശശീന്ദ്രന് (Minister A K Saseendran) പരിക്ക്. കൈവിരലുകൾക്കാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കേരളാ ഹൗസിന്‍റെ (Delhi Kerala House) പടികളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. അദ്ദേഹത്തിന് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എൻസിപി (NCP) യോഗത്തിനായാണ് മന്ത്രി എ കെ ശശീന്ദ്രൻ ദില്ലി കേരളാ ഹൗസിൽ എത്തിയത്.