'നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുത്, ഫാ.തിയോഡേഷ്യസിന്‍റെ മാപ്പ് അംഗീകരിക്കില്ല'; മന്ത്രി

Published : Dec 01, 2022, 12:03 PM ISTUpdated : Dec 01, 2022, 12:40 PM IST
'നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുത്, ഫാ.തിയോഡേഷ്യസിന്‍റെ മാപ്പ് അംഗീകരിക്കില്ല'; മന്ത്രി

Synopsis

'തീവ്രവാദികൾ എന്ന് ഒരിടത്തും ആരേയും പറഞ്ഞിട്ടില്ല. വികസനത്തിന്  ആരും  തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് താൻ പറഞ്ഞതെന്നും' മന്ത്രി വി.അബ്ദുറഹ്മാന്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. വികസനത്തിന്  ആരും  തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ താൻ പറഞ്ഞത്. ദേശദ്രോഹം എന്നാണ് താൻ പറഞ്ഞത്. ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ട. നാവിനു എല്ലില്ലെന്ന് വച്ച് ഒന്നും പറയണ്ട. തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും. എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിന്‍റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

 

ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.  'അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന  പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.  വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ  മന്ത്രി അബ്ദുറഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ നൽകിയ പരാതിയിലാണ് കേസ്.  വ‍ർഗിയ സ്പർദയുണ്ടാക്കാൻ ശ്രമിച്ചതിനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്. 

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ സംയമനം പാലിച്ചാണ് നേരിടുന്നതെന്നും കുറ്റം ചെയ്യുന്നവർ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണം .ജനകീയസമരങ്ങളെ അടിച്ചമര്‍ത്തല്‍ സര്‍ക്കാര്‍ നയമല്ല,വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ല. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും തുറണുഖ നിര്‍മാണം പൂര്‍ത്തിയാക്കും.കേരളത്തിന്‍റെ സ്വപ്ന പദ്ധതിയാണിത്.അടുത്ത സെപ്റ്റംബറില്‍ മലയാളിക്ക് ഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലെത്തിക്കാനാണ് ശ്രമം.ഒട്ടേറെ സാധ്യതയുള്ള തുറമുഖമാണിത്.ലോകത്തെ ഏതു പോര്‍ട്ടിനോടും കിടപിടിക്കും.തുറമുഖത്തിനെതിരായ സമരത്തിന്‍റെ പേരില്‍ മതേതതര്വം തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം